ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ
ദാസര്‍ നിന്‍ ദയയ്ക്കായ് സ്തോത്രം-ചെയ്യുന്നു പരനേ
കരുണാസനം വഴി-വരണം സഭാമദ്ധ്യേ
ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ-സര്‍വ
ആശിഷം വരങ്ങള്‍ തന്നു-സൂക്ഷിച്ച പരനേ
ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും-
ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങള്‍ യുദ്ധം-വരാ-
തെ ബുദ്ധി സുഖം ക്ഷേമം-ഏറെ തന്ന പരാ
മശിഹാ കാര്യസ്ഥനേ-വിശുദ്ധാത്മനേ ഗുരോ-
നന്മകള്‍ ബഹുത്വം എന്നും-തന്നതിന്‍ നിമിത്തം-ദേവാ
നിന്‍ നാമത്തിനെന്നും നന്ദി-വന്ദനം ചെയ്യുന്നു
അനഘാ പരാസുതാ-അമലാ ശുദ്ധാത്മനേ-
സത്യവേദമുടന്‍ ക്രിസ്തിന്‍-ശുദ്ധ മാര്‍ഗ്ഗമതും-തന്നു
പഥ്യമായ് നടപ്പാന്‍ നിത്യം കാത്ത നിന്‍-കൃപക്കായ്
സതതം ദയാനിധേ-സ്തുതിദാസര്‍ ചെയ്യുന്നേ-
ദൂതരിന്‍ സ്തുതിയെ നിത്യം-മോദേന ശ്രവിക്കും-സര്‍വ
നാഥനേ യഹോവേ രക്ഷാ-നാഥനേ മശിഹാ
അതി പാവനാത്മനേ-ഇതും ഏറ്റുകൊള്ളുകേ-
Eesha Daivasuthaa shuddha-naaviye vimalaa-tava
Daasar ninte dayakkaay sthothram cheyyunnu parane
Karunaasanam vazhi-varam sabha-madhye
Dosham shodhanakal onnum naasham cheythidathe sarva
Aashisham varangal thannu sookshicha parane
Ivakkaayellaatin-um sthavam innum ennekkum
Aapathum duritham kshaamam bheeruthvangal yuddham varaathe
Buddhi sukhm kshemaam ere thanna para
Mashihā kaaryasthanē vishuddhaathmane guro
Nanmakal bahuthvam ennum thannathin nimitham devaa
Nin naamathin ennum nandi vandanam cheyyunnu
Anaghaa paraasuthaa amalaa shuddhaathmane
Sathyavedamudan Christin shuddha maarggamatum thannu
Pathyamaay nadappaan nithyam kaatha ninte kripakkay
Sathatham dayanidhe sthutidaasar cheyyunne
Dootharin sthutiye nithyam modena shravikkum
Naathane Yahovē rakshaa
Naathane Mashihā athi paavanaathmane
Ithum ettukolluke