ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
യേശുവിന്റെ നാമത്തിൽ ജയമെടുപ്പിൻ
അത്ഭുതമടയാളമവനിലുണ്ട്
അഗതികൾക്കഭയവും അവനിലുണ്ട്
ആശ്രയിപ്പിൻ വിശ്രമിപ്പിൻ
അവൻ ബലത്താൽ നാം ജയമെടുപ്പിൻ
ജയത്തിനു കുതിരകൾ വ്യർത്ഥമത്രേ
വീരനും തൻബലത്താൽ വിടുതലുണ്ടോ
സൈന്യത്താലും ശക്തിയാലുമല്ല
ആത്മബലത്താൽ ജയമെടുപ്പിൻ
വിശ്വാസത്താൽ നീതി നേടിടുവിൻ-ബല
ഹീനതയിൽ ബലം പ്രാപിക്കുവാൻ
വാഗ്ദത്തങ്ങൾ വിശ്വസിപ്പിൻ
വിശ്വാസവീരരായ് ജയമെടുപ്പിൻ
ശത്രുവിന്നായുധം വയ്പ്പിച്ചവൻ
ക്രൂശിൽ ജയോത്സവം കൊണ്ടതിനാൽ
നിർഭയരായ് നിരാമയരായി
ജയഘോഷത്താൽ നാം ജയമെടുപ്പിൻ
Jayameduppin naam jayameduppin
Yeshuvinte naamathil jayameduppin
Athbhutham adayalam avanilundu
Agathikalkkabhayavum avanilundu
Aashrayippin vishramippin
Avan balathal naam jayameduppin
Jayathinu kuthirakal vyarthamathre
Veeranum thanbalathal viduthalundo
Sainyathalum shakthiyalumalla
Aathmabalathal jayameduppin
Vishwasathal neethi neduvin bala
Heenathayil balam prapikkuvan
Vagdhathangal vishwasippin
Vishwasaveeraraay jayameduppin
Shatruvin nayudham vayppichavan
Krushil jayotsavam kondathinal
Nirbhayaraay niramayaraay
Jayaghoshathal naam jayameduppin
Click a stanza to preview here.