ജയിക്കുമേ !- സുവിശേഷം ലോകം
ജയിക്കുമേ !- പേയുടെ ശക്തികള്‍
നശിക്കുമേ !- സകലലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല
കുനിക്കുമേ അതു-ബഹു സന്തോഷമേ!
1
കൂടുവിന്‍-സഭകളെ വന്നു
പാടുവിന്‍-യേശുവിന്‍ കീര്‍ത്തി കൊ-
ണ്ടാടുവിന്‍-സുവിശേഷം ചൊല്ലാന്‍
ഓടുവിന്‍-നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം
ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം
2
ഇടിക്കണം-പേയിന്‍ കോട്ട നാം
ഇടിക്കണം-ജാതിഭേദങ്ങള്‍
മുടിക്കണം-സ്നേഹത്തിന്‍ കൊടി
പിടിക്കണം-യേശുരാജന്‍റെ സുവിശേഷക്കൊടി
ഘോഷത്തോടുയര്‍ത്തീടണം വേഗം
3
മരിച്ചു താന്‍-നമുക്കു മോക്ഷത്തെ
വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍-എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍-യേശുദേവന്‍റെ രക്ഷയിന്‍ കൊടി
ഘോഷത്തോടുയര്‍ത്തീടേണം നമ്മള്‍
4
ചെലവിടീന്‍-സുഖം ബലത്തേയും
ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തേയും
ചെലവിടീന്‍-വസ്തു സമ്പത്തുക്കള്‍
ചെലവിടീന്‍-യേശുരാജന്‍റെ മഹിമയിന്‍ കൊടി
ഏവരും ഉയര്‍ത്തീടേണം നമ്മള്‍
5
യോഗ്യമേ-ഇതു നമുക്കതി
ഭാഗ്യമേ-രക്ഷിതാവിന്‍റെ
വാക്യമേ-സ്വര്‍ഗ്ഗലോകരോ-
ടൈക്യമേ-യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ
Jayikkume! Suvisesham lokam
Jayikkume! Peyude shakthikal
Nashikkume! Sakalalokarum
Yesuvin naamathil vanangume thala
Kunikkume athu-bahu santhoshame!
Kooduvin sabhakale vannu
Paaduvin Yeshuvin keerthi konda
duvin nidhra vittunarnneeduvin manam
Chernnellarum ninneeduvin vegam
Idikkanam Peyin kotta nam
Idikkanam jaathibhedangal
Mudikkanam snehathin kodi
Pidikkanam Yeshurajante suviseshakodi
Ghoshathode uyarthheedanam vegam
Marichu thaan namukku mokshathe
Varuthi thaan velicha margathil
Iruththi thaan eliya koottare
Uyarthi thaan Yeshudevante rakshayinte kodi
Ghoshathode uyarthheedanam nammal
Chelavidin sukhathum balattheyum
Chelavidin buddhi gnanattheyum
Chelavidin vasthu sampathukkal
Chelavidin Yeshurajante mahimayinte kodi
Evvarum uyarthheedanam nammal
Yogyame ithu namukkathi
Bhagyame rakshithavinte
Vaakyame swarggalokarol-
Taikyame Yesurajya prasiddhikayi nam
Evvarum prayathnicheedanam