ജീവന്റെ ജീവനായവൻ
യേശു നാഥനാണവൻ
രാജരാജനായി വാഴാൻ
ഉത്ഥിതനായവൻ
യേശുവരുളും തിരുമൊഴികൾ
ആത്മജീവൻ പകരുന്നൂ
യേശുവെന്നൊരു തിരുനാമം
ആത്മനിറവായ് ഉണരുന്നൂ
ജായറോസിൻ കുഞ്ഞിനായീ
നവ്യജീവൻ തന്നവൻ
ആത്മജീവനിലാഴമായീ
ദിവ്യശാന്തി പകർന്നവൻ
കൈപിടിച്ചൂ കുഞ്ഞിനോടായ്
യേശുവരുളീ സ്നേഹമായ്
ബാലികേ നീ ഉണരൂ
യേശുവിൻ പ്രിയ സ്നേഹിതൻ
ലാസറെന്നൊരു സോദരൻ
അഴുകി നാലു ദിനങ്ങളായീ
മൃതിയണഞ്ഞു കഴിഞ്ഞവൻ
ആ കുടീരം കണ്ടു നാഥൻ
സ്നേഹമോടേ ചൊല്ലി ഏവം
ലാസറേ പുറത്തു വരൂ
Jeevante Jeevanaayavan
Yeshu Naadhanaanuvan
Raajaraajanaayi vaazhaan
Uthithanaayavan
Yeshu varulum thirumozhikal
Aathmajeevan pakarunnu
Yeshuvennoru thirunaamam
Aathmaniravaayi unarunnu
Jaayarosin kunjinaayi
Navyajeevan thannavan
Aathmajeevanilaazhamaayi
Divyashaanthi pakarnnavan
Kaipidichu kunjinodaayi
Yeshu varulee snehamayi
Baalike nee unaroo
Yeshuvin priya snehithan
Laasarenoru sodharan
Azhuki naalu dinangalaayi
Mrithiyananju kazhinjavan
Aa kudeeram kandu Naadhan
Snehamode cholli evam
Laasare purathu varoo
Click a stanza to preview here.