കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ
1 തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തു
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ
2 ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ
3 മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരംനീട്ടി കണ്ണീർ തുടച്ചു
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ
4 ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽവന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ
5 ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ
kadannu vannu paathakaley thirinju nokkumpol
nandhiyal ennullam nirayunnu naatha
ninakku nee nalkiya ella anugrahangalkkum
hridhayam poornamaaya nandhi parayunnu njan
thiru shabdham kettu ange pingamichu njan
thirupaadha sevaykaay arppanam cheythu
thirukripa varangalale enne nirachu
thiru shakthi ekeekrithamaay thirusēva cheyyuvan
chenkadalam yordhanum munpil ninnappol
chenkal paatha orukki vazhi nadathi nee
koorirul thaazhvaryil nadannu vannappol
anarthamonnum eshaathe kaaval cheythallo
manamudanju karanjaneram maarodanachu
karampidichu karamneetti kanneer thudachu
dhahathalum vishappinalum vaadi veenappol
mannayeki jalameki poshippichallo
jeevanu vilapeshi vairi valanjappol
apavaadasharangalettu manam murinjappol
ammayepol arikil vannu aashwasippichu
muruvuketti maanichu uyarthiyallo
innukaanum uyarchayellaam nalkithannathaal
nandhi cholli thirupaadham namichidunnu njan
dharshanathin paathayathil nadannu chelluvaan
kripayeki varameki vazhi nadathane
Click a stanza to preview here.