കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്
ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്
1 അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽ
സത്യമില്ല നീതിയില്ല സമാധാനവുമില്ല
2 ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേ
ഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ
3 തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്
വിണ്ണധീശൻ നിന്റെ കാന്തൻ വാനിൽ വെളിപ്പെടുമേ
4 മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേ
വിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ
5 എന്റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേ
എൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ
Kaalam theeraarayi kaanthan velippedaaraayi
Kleshamellaam neengi en priyan koodennum vaanidaaraayi
1
Anthyakaala sambhavangal kandidunnee ulakil
Sathyamilla neethiyilla samaadhaanavumilla
2
Jaathi raajyam raashtram bhaasha onnonnaayi ilakidunne
Bheeshanikal muzhangidunne swasthathayillihathil
3
Thirusabhaye unarnnukolka kaahalam kettidaaraayi
Vinnadheeshan ninte kaanthan vaanil velippedume
4
Mannil nidra cheyyum vishuddhar munpe uyarthidume
Vinmaya shareeram annu njaanum praapikkume
5
Ente bhaagyam orthidumbol enmanam uyarnnidunne
En priyan ponmukham njaan ennu kandidumo
Click a stanza to preview here.