കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
ഹല്ലേലൂയാ
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
ഹല്ലേലൂയാ
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
ഹല്ലേലൂയാ
Kaalithozhuthtil pirannavane
Karuna niranjavane
Karalile chorayal paarinte paapangal
Kazuki kalanjavane
Adiyangal nin naamam vaazthidunnu
Halleluya
Kanivin kadale arivin porule
Choriyoo choriyoo anugrahangal
Nin munnil vannitha nilpoo njangal
Halleluya
Ulakin uyiray manassil madhuvayi
Unaroo unaroo manivilakke
Karthaave kaniyu nee Yeshu Natha
Halleluya
Click a stanza to preview here.