കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
തങ്കമുഖം എന്‍റെ താതന്‍ രാജ്യേ
ഈ ലോകമായയില്‍ പെട്ടു വലഞ്ഞു ഞാന്‍
മേലോകവാര്‍ത്തയില്‍ ദൂരസ്ഥനായി
അല്പായുഷ്ക്കാലമീലോകത്തില്‍ വാസം ഞാന്‍
പുല്ലോടു തുല്യമായ്‌ കാണുന്നിപ്പോള്‍
കാലന്‍റെ കോലമായി മൃത്യു വരുന്നെന്നെ
കാലും കയ്യും കെട്ടി കൊണ്ടു പോവാന്‍
കണ്ണും മിഴിച്ചു ഞാന്‍ വായും തുറന്നു ഞാന്‍
മണ്ണോടു മണ്ണങ്ങു ചേര്‍ന്നിടേണം
എല്ലാ സാമര്‍ഥ്യവും പുല്ലിന്‍റെ പൂ പോലെ
എല്ലാ പ്രൌഢത്വവും പുല്ലിന്‍റെ പൂ പോലെ
മര്‍ത്യന്‍റെ ദേഹത്തിനെന്തോരു വൈശിഷ്ട്യം
എന്തിനു ദേഹത്തില്‍ ചാഞ്ചാടുന്നു
വണ്ണം പെരുത്താലും മണ്ണിന്നിരയതു
കണ്ണിന്‍റെ ഭംഗിയും മായ മായ
കൊട്ടാരമായാലും വിട്ടേ മതിയാവൂ
കോട്ടയ്ക്കകത്തേക്കും മൃത്യു ചെല്ലും
പതിനായിരം നില പൊക്കിപ്പണിഞ്ഞാലും
അതിനുള്ളിലും മൃത്യു കയറിച്ചെല്ലും
ചെറ്റപ്പുരയതില്‍ പാര്‍ക്കുന്ന ഭിക്ഷുവും
മുറ്റും മരണത്തിന്നധീനനാം
രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും
ആര്‍ക്കും വരുന്നതിക്ഷോണീതലേ
കഷ്ടം മനുഷ്യര്‍ക്കു രോഗക്കിടക്കയില്‍
അഷ്ടിക്കശനം പോലായീടുമേ
അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോര്‍ക്കില്‍
അയ്യോ എനിയ്ക്കൊന്നും വേണ്ടാ പാരില്‍
കര്‍ത്താവെനിയ്ക്കൊരു വാസസ്ഥലം വിണ്ണില്‍
എത്രകാലം മുന്‍പേ തീര്‍പ്പാന്‍ പോയി
ആ വീട്ടില്‍ ചെന്നു ഞാന്‍ എന്നെന്നേക്കും പാര്‍ക്കും
ആ വീട്ടില്‍ മൃത്യുവിനില്ലോര്‍ വഴി
പതിനായിരം കോടി ദൂതന്മാര്‍ മധ്യേ ഞാന്‍
കര്‍ത്താവാമേശുവിന്‍ കൂടെ വാഴും
Kaanam enikkente rakshithave ninte
Thankamukham ente thaathaan raajaye
Ee lokamaayil pettu valanju njan
Melokavaarthayil doorasthanaayi
Alpayaushkkaalameelokathil vaasam njan
Pullodu thulyamaay kaanunnippol
Kaalante kolamaayi mrityu varunnenne
Kaalum kayyum ketti kondu povaan
Kannum mizhicchu njan vaayum thurannu njan
Mannodu mannangu cherthidenam
Ella saamarthyavum pullinte poo pole
Ella praudhtwavum pullinte poo pole
Martyante dehathinte enthoru vaishishtyam
Enthinu dehathil chaanchadunnu
Vannam peruthaalum manninnirayathu
Kanninte bhangiyum maaya maaya
Kottaaramaayalum vitte mathi aavoo
Kottaykkakathhekkum mrityu chellum
Pathinaayiram nila pokkippaninjalum
Athinullilum mrityu kayarichellum
Chettappurayathil paarkkunna bhikshuvum
Murrum maranathinadhinanaam
Rogangaloronnam pettannullaapathum
Aarkkum varunnathikshonithale
Kashtam manushyarakku roggakidakayil
Ashtikkashanam polayeedume
Ayyo ayyo ennullanthya swaramorkkil
Ayyo enikkonnam venda paaril
Karthave enikkoru vaasasthalam vinnil
Ethrakalam munpe theerppaan poyi
Aa veettil chennu njan ennennekkum paarkum
Aa veettil mrityuvinilloor vazhi
Pathinaayiram kodi doothanmar madhye njan
Karthavaameshuvin koode vaazhum
Click a stanza to preview here.