കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
kannin manipol enne karuthum
ullam karathil enne vahikkum
thallikkalayathe marvil cherkum
snehamakum Yeshuve
hrithil enne vahichathinal
mullin kurukkathil veenathilla
kannil thanne nokkiyathinal
thumpamonnum eshiyilla
prananekkal arukil ullathal
bhayapeduvan karyamilla
snehamere nalkunnathinal
bharapeduvan neramilla