കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര
ചെയ്തപ്രിയൻ വരും നിശ്ചയം
പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗകൊട്ടാരത്തിൽ
നിസ്തുല്യമായ പ്രതാപത്തിൽ
തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ
കോടകോടി ഗണം തേജസ്സിൽ
സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ
കാണുമതിൻ മദ്ധ്യേ ഏഴയും
ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ കൊതിതീരാ പ്രേമമണവാളൻ
കൂടിക്കാണ്മാൻ ആശയേറുന്നേ
Kaanthane kaanuvaan aarthi valarunne
Illa prathyasha mattonnilum
Kandaalum vegam njan vanneedamennura
Ura cheytha priyan varum nishchayam
Paazhmarubhoomiyil klesham sahikkukil
Nithya thuramakath ethum njan
Vishramichidum njan swargga kottarathil
Nisthulyamaaya prathapathil
Thammil thammil kaanum shudhanmaar vaanathil
Kodakodi ganam thejassil
Sarvaanga sundaran aakumen priyane
Kaanumathin madhye ezhayum
Njan ninakkullaval neeyenikkullavan
Innaleyum innum ennekum
Kandaal kothi theeraa premamanavaalan
Koodikkaanmaan aashay erunne
Click a stanza to preview here.