കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ
സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും
ചെയ്‌കയില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചു
വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ
ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം
വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ
Kaannunnu njan Yahil
Enikkaashrayamaayoru shaashwathappara
Susthira maanasanevanum en Yahil
Aashrayam vaykkukil anudinam Nathan
Kaathidum avane nal swasthathayode
Paartthivanavan thirukarangale nnum
Cheykayillavan nammal paapathinothapoal
Prathiphalamarulunnilla krithyangal ganichu
Vaanamee bhoovil ninnu uyarnnirippathupoal
Paran daya bhaktanmel valiyathu thanne
Odikukillavan etam chathanjathaam oda
Koduthukillavan thiri puka vamikkukilum
Natathum than vidhi jayam labhikkum naalvareyum
Thalarathe avan bhoovil sthaapikkum nyaayam
Vazhuthidaathavan enne karangalil kaathu
Nirthum thanmahimayin savidhathil Nathan
Kalangamatta ananda poornathayode
Bhavikkatte mahathwam angavannennum Amen