കൂടുണ്ട് പ്രീയനെൻ ചാരവെ
ചാരിടും ഞാൻ ആ മാർവ്വതിൽ
കേൾക്കുന്നു നാഥൻ ഇമ്പസ്വരം
മുമ്പോട്ടു പോയിടാം
ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ആമേൻ
കാക്കയാൽ ആഹാരം തന്നീടും
ശ്രേഷ്ടമായ് എന്നെ നടത്തിടും
വിശ്വസ്തനെന്നെ വിളിച്ചതാൽ
നടത്തും അന്ത്യം വരെ
ഏകനായ് തീർന്നിടും നേരത്തിൽ
ശോധന ഏറിടും വേളയിൽ
ഇല്ല തെല്ലും നിരാശകൾ
എൻ പ്രീയൻ കൂടുള്ളതാൽ
ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ആമേൻ
പാടും ഞാൻ ആയുസ്സിൽ നാളെല്ലാം
വീണ്ടെടുത്ത എൻ പ്രീയനെ
സ്തോത്രം ഞാൻ ചെയ്തിടും സാനന്ദം
ആ നൽ സന്തോഷത്തെ
ആകുല ചിന്തകൾ വേണ്ടിനി
ആശ്വാസകാലമതുണ്ടല്ലോ
ആത്മാവിനാലെ നടന്നീടാം
ക്രിസ്തുവിശ്വാസിയെ
ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ആമേൻ
യേശു താൻ എന്നുടെ സമ്പത്തും
വാഗ്ദത്തമാം നിക്ഷേപവും
ഭാഗ്യമേറും പ്രത്യാശയും
ത്യേജസമ്പൂർണ്ണതയും
കാണുന്നു ഞാൻ വൻ സെെന്യത്തെ
ശോഭനപ്പൂർണ്ണരാം സംഘം
വിശുദ്ധന്മാരുടെ കൂട്ടത്തെ
നിത്യസന്തോഷത്തിൽ
ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ആമേൻ
Koodundu priyanen chaarave
Chaaridum njan aa marvvathil
Kelkkunnu nathan imbaswaram
Mumpottu poyidam
Halleluya halleluya
Halleluya amen
Kaakkayal ahaaram thanneedum
Shreshthamaay enne nadathidum
Vishwasthanenne vilichathaal
Nadathum anthyam vare
Ekanay theernnidum nerathil
Shodhana eridum velayil
Illa thellum niraashakal
En priyan koodullathaal
Halleluya halleluya
Halleluya amen
Paadum njan aayussil naalellam
Veendadutha en priyane
Sthothram njan cheythidum saanandam
Aa nal santhoshathhe
Aakula chinthakal vendini
Aashwasakaalam athundallo
Aathmavinale nadannidam
Christu vishwasiy
Halleluya halleluya
Halleluya amen
Yeshu than ennu de sampaththum
Vaagdhathamaam nikshhepavum
Bhagyamerum prathyashayum
Thejasampoornathayum
Kaanunnu njan van senyathe
Shobhanappoorna raam sangham
Vishudhanmarude koottathe
Nithya santhoshathil
Halleluya halleluya
Halleluya amen
Click a stanza to preview here.