ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ശ്രീയേശു നായകന്‍ കൂട്ടാളിയാണേ
ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയാണേ
അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ
ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍
നിത്യനാം രാജാവെന് കൂട്ടാളിയാണേ
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും
Kristhiya jeevitham saubhaagya jeevitham
Karthaavin kunjungalkkaanandadaayakam
Kashtangal vannaalum nashtangal vannaalum
Shreeyeshu naayakan koottaliyaane
Lokathin thaangukal neengippoyeedumbol
Lokakkaarellaarum kaivedinjeedumbol
Swanthasahodar thallikkalayumbol
Yosephin daivamen koottaliyaane
Andhakaaram bhoovil vyaaparicheedumbol
Raajaakkal nethaakkal shathrukkalaakumbol
Agnikundathilum simhakuzhiyilum
Daaniyelin daivamen koottaliyaane
Ithra nallidayan uththamasnehithan
Nithyanaam raajaaven koottaliyaane
Enthinee bhaarangal enthinee vyaakulam
Karthaavin kunjungal paattu paadum
Click a stanza to preview here.