കൃപമതിയേ തിരു കൃപമതിയേ തവ
സ്നേഹവും കരുണയും മതിയെനിക്ക്
തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ
തിരു മാർവ്വിടം എനിക്കു നൽ മറവിടമാം
അഗ്നി ശോധനയിൻ നടുവിൽ
ഞാൻ തളർന്നുപോകാതെ
സാന്ത്വനമാം തിരുമൊഴികൾ
എന്റെ ഉള്ളത്തെ തണുപ്പിക്കയാൽ
ലോകം കൈവെടിഞ്ഞാലും
ശോക ഭാരമേറിയാലും
തിരുവചനം എനിക്കു ബലം
തിരുസന്നിധിയെൻ ശരണം
എന്റെ ഭാരങ്ങൾ താൻ വഹിക്കും
എന്റെ കണ്ണുനീർ മാറിടുമേ
തിരുക്കരങ്ങൾ എനിക്കു തുണ
തിരുനാമമെൻ ആനന്ദവും
എന്റെ പാപശാപങ്ങൾ
ക്രൂശിൽ താൻ വഹിച്ചല്ലോ
ഒരുക്കിയവൻ വലിയ രക്ഷ
തന്റെ വൻകൃപയാൽ എനിക്കായ്
Kripamathiye thiru kripamathiye thava
Snehavum karunyavum mathiyenikku
Thirukkarangalil njan dinam chaaridume
Thiru marvidam enikku nal maravidamam
Agni shodhanayin naduvil
Njan thalarnnupokathe
Santhvanamam thirumozhikal
Ente ullathe thanuppikkayal
Lokam kaivedinjaalum
Shoka bhaarameriyalum
Thiruvachanam enikku balam
Thirusannidhiyen sharanam
Ente bhaarangal than vahikkum
Ente kannuneer maaridume
Thirukkarangal enikku thuna
Thirunamamen aanandavum
Ente paapashaapangal
Krushil than vahichallo
Orukkiyavan valiya raksha
Thante vankripayal enikkay
Click a stanza to preview here.