കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ്
ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ
ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ്
പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം
Koodu vittoduvil njan ente naattil
Veedinte munpilethum
Paadidum jayageethame njan pank-
Paadukal ettavanaaayi
Uttavar snehithar paksham thirinju ninnu
Muttum vidakkennenni thallidumpol
Patti chernnavan nilkkume oduvil
Pakshaththu cherthidume
Lokam enikku venda lokaththinimpam venda
Pokanam Yesuvinte paatha nokki
Ekunnu samasthavum njan ente
Eka naathane ninakkaayi
Prapanchikamaakum praakritamellam maarum
Praanapriyan chaare ethidumpol
Praakkal kanakke parakkum njan annu
Prapikkum roopaantharam
Click a stanza to preview here.