മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേയ്ക്കു മടങ്ങും നൂനം
അനുതാപ കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തുകൊൾക നീ
ഫലം നൽകാതുയർന്നു നിൽക്കും
വൃക്ഷനിരയെല്ലാമരിഞ്ഞുവീഴ്ത്തും
എരിതീയിലെരിഞ്ഞുവീഴും
നീറി നിറം മാറി ചാമ്പലായ്തീരും
ദൈവപുത്രൻ വരുന്നൂഴിയിൽ
ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൾ സംഭരിക്കുന്നു കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു
ആയിരങ്ങൾ വീണുതാഴുന്നു
മർത്യ മാനസ്സങ്ങൾ വെന്തുനീറുന്നു
നിത്യജീവൻ നൽകിടും നീർച്ചാൽ
വിട്ടു മരുഭൂവിൽ ജലം തേടുന്നു
Manushya nee mannakunnu
Mannileykku thadangum noonam
Anuthaapa kannuneer veezhthi
Paapa pariharam cheythukolk nee
Phalam nalkathuyarnnu nilkkum
Vrikshanirayellam arinjhu veezhthum
Erithiyile arinjhu veezhum
Neeri niram maari chaampalaaytheerum
Daivaputhran varunnuzhiyil
Dhanyakkal ellam shuchiyakuvan
Nenmanikal sambharikkunnu kettu
Pathirellam chutterikkunnu
Aayirangal veenuthazhunnu
Marthya manassangal venthuneerunnu
Nithya jeevan nalkidum neerchaal
Vittu marubhoovil jalam thedunnu
Click a stanza to preview here.