ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും
കൂടെ വന്നീടും ചേർന്നു നടക്കും
അരുളീടും തൻ വചനം യേശു താൻ തൻവചനം
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
കൂടെ വരും നാഥൻ കൂടെ വരും
അന്ത്യത്തോളം യേശു കൂടിരിക്കും
കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു
നിത്യ സന്തോഷം നാം പ്രാപിച്ചിടും
നിന്ദകൾ പഴി ദുഷി മാറിടുമേ
കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ
കരവിട്ടെൻ പടക് പല നാഴിക
ദൂരത്തങ്ങാകിലും നാഥൻ വരും
നിർബന്ധിച്ചയച്ചവൻ യേശുനാഥൻ
കാറ്റിലും കടലിൻമേൽ നടന്നുവരും
ഉള്ളം കലങ്ങേണ്ട പതറീടേണ്ട
ധൈര്യമായ് പാടിടാം ഘോഷിച്ചീടാം
വീടൊരുക്കാൻ പോയ യേശുനാഥൻ
വീണ്ടും വരും നമ്മെ ചേർത്തീടുമേ
Jeevithamaam padakil kaattukal adicheedilum
Ekanayi ee maruvil njaan ettam thalarnneedilum
Koode vanneedum chernnu nadakkum
Aruleedum than vachanam Yeshu thaan than vachanam
Bhayappedenda bhramichidenda
Koode varum Naathan koode varum
Anthyatholam Yeshu koodirikkum
Ennekkum ennodoppamirikkum
Kashtangal theernnidum naal varunnu
Nithya santhosham naam praapichidum
Nindakal pazhi dushi maaridume
Kashtangal ettavananacheedume
Karavitten padak pala naazhika
Doorathangaakilum Naathan varum
Nirbandhichayachavan Yeshu Naathan
Kaattilum kadalinmel nadannu varum
Ullam kalangenda pathareedenda
Dhairyamaayi paadidaam ghoshicheedaam
Veedorukkan poya Yeshu Naathan
Veendum varum namme chertheedume
Click a stanza to preview here.