നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെ മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതു ജീവനെന്നിൽ പകരുന്നവൻ
യേശു യേശു അവനാരിലും വലിയവൻ
യേശു യേശു അവനാരിലും മതിയായവൻ
1 ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം
നന്മക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കിടും അവനഖിലം
കൃപയരുളീടുമേ ബലം അണിയിക്കുമേ
മാറാ മധുരമായ് മാറ്റിടുമേ
2 ഇരുൾ നമ്മെ മൂടിടുമ്പോൾ ലോക
വെളിച്ചമായവൻ അണയും
രോഗികൾ ആയിടുമ്പോൾ
സൌഖ്യദായകൻ അവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗ നന്മകളാൽ
നമ്മെ നിറച്ചിടും അനുദി നവും
3 കണ്ണുനീർ താഴ്വരകൾ
ജീവ ജലനദി ആക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണി വീണയായ് തീർക്കുമവൻ
സീയോൻ യാത്രയതിൽ മോക്ഷ മാർഗമതിൽ
സ്നേഹ കൊടിക്കീഴിൽ നയിക്കുമവൻ
Nanmayallathonnum cheythidaththavan
Thinmayaake maayikkunnavan
Paapamellaam kshamikunnavan
Puthu jeevanennil pakarunnavan
Yeshu Yeshu avanarilum valiyavan
Yeshu Yeshu avanarilum mathiyayavan
Daivaththe snehikkumpol sarvam
Nanmakkaay bhavichidunnu
Thiruswaram anusarishaal
Namukkorukkidum avanakilam
Kripayaruleedume balam aniyikkume
Maaraa madhuramaay maattidume
Irul namme moodidumpol lokam
Velichamaayavan aniyum
Rogikal aayidumpol
Soukhyadayakan avan karuthum
Avannaalayathil swargam nanmakalaal
Namme nirachidum anudhinavum
Kannuneer thaazhwaraakal
Jeeva jalanadhi aakkumavan
Lokathin changalakal
Mani veenayaay theerkumavan
Siyon yaathrayathil moksha margamathil
Sneha kodikkeezhil nayikkumavan
Click a stanza to preview here.