ഞങ്ങള്‍ പാട്ടു പാടീടും മോദാല്‍ ഓര്‍ത്തു പാടീടും
നാഥന്‍ ചെയ്ത എല്ലാ നന്മയോര്‍ത്തെന്നും
നിത്യം ഓര്‍ത്തു പാടീടും എന്നും ആര്‍ത്തു ഘോഷിക്കും
നാഥന്‍ ചെയ്ത എല്ലാ നന്മയോര്‍ത്തെന്നും
പാപഭീതി മാറ്റിയോന്‍ രക്ഷ എന്നിലേകിയോന്‍
ശിക്ഷ പൂര്‍ണ്ണമായും തീര്‍ത്തു തന്നവന്‍
സൌഖ്യം തന്ന ദേവനെ നന്മ ചെയ്ത ഈശനെ
എന്നും മോദമോടെ പാടി വാഴ്ത്തിടും
ആയുസ്സെന്നിലേകിയോന്‍ കണ്ണില്‍ കാഴ്ചയേകിയോന്‍
നിത്യം ഏറുമെന്‍റെ ആധി നീക്കിയോന്‍
ഉറ്റോര്‍ വിട്ടു പോകിലും കൂട്ടര്‍ വാക്കു മാറിലും
എന്നും കൂട്ടിനേശു കൂടെയുണ്ടെന്നും |
Njangal paattu paadidum modaal ortthu paadidum
Nathan cheytha ella nanmayorttennum
Nithyam ortthu paadidum ennum aarththu ghoshikkum
Nathan cheytha ella nanmayorttennum
Paapabheethi maattiyon raksha ennilekiyon
Shiksha poornnamaayum theerthu thannavan
Saukhyam thanna devane nanma cheytha Eeshane
Ennum modhamode paadi vaazhthidum
Aayussennilekiyon kannil kaazhchayekiyon
Nithyam yerum ente aadhi neekkiyon
Uttor vittu pokilum koottar vaakku maarilum
Ennum koottin Eeshu koodeyundennum
Click a stanza to preview here.