ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
1
ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
2
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
3
ആരുമില്ലാതന്യരായ് ഇരു-
ളാകെ മൂടുമ്പോള്‍
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
Njangal anayunnu kurishil
Abhayamarulaname
Ninte paanikalal thoduvan
Karuna thonnaname
2
Duhkhasagaramaarthalachithi
Thoni ulayumpol
Thapthahridhayathadangalil
Thiri kettupokumpol
Nal dhayaparaney nayikkano
Minnu nin vazhiye
3
Nithyapapachumadumayi maru
Yaathra thudarumpol
Arththam ariyathe agniyil
chira
Kattu veezhumpol
Nal dhayaparaney nayikkano
Minnu nin vazhiye
4
Aarumulathanyaraay irulake moodumpol
Lakshyamillathekaraay
Vazhi maanjupokumpol
Nal dhayaparaney nayikkano
Minnu nin vazhiye