നന്ദിയാലെന്നുള്ളം പൊങ്ങുന്നേ
വല്ലഭാ നിൻ കൃപയോർക്കുമ്പോൾ
വർണ്ണിച്ചിടാൻ സാദ്ധ്യമല്ലത്
എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ
വൻ ശോധനവേളയിൽ
തീച്ചൂളയിൻ നടുവിൽ
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിൻ
സ്നേഹമോർക്കുമ്പോൾ
ഈ ലോകം തരാത്ത ശാന്തി എൻ
ഹൃത്തേ നിറച്ചു സ്നേഹവാൻ എന്നും
കാത്തിടുന്നെന്നെ നിത്യം
കാന്തയായ് താൻ കൂടെ വാഴുവാൻ
കൊടും പാപിയായിരുന്നെന്നെ
വൻ ചേറ്റിൽ നിന്നും കയറ്റി
ക്രിസ്തുവാകും പാറമേൽ നിർത്തി
പുത്തൻ പാട്ടുമെന്റെ
നാവിൽ തന്നതാൽ
Nandiyal ennullam pongunne
Vallabha nin kripayorkumpol
Varnnichidaan saadhyamalath
En jeevithathil cheytha kriyakal
Van shodhanavelayil
Theechoolayin naduvil
Chaarathananju rakshicha
Mama kaanthane nin
Snehamoorkumpol
Ee lokam tharaatha shanthi en
Hrithay nirachu snehavaan ennum
Kaathidunnenne nithyam
Kaanthayaay thaan koode vaazhuvan
Kodum paapiyairunnenne
Van chettil ninnum kayatti
Christuvaakum paaramel nirthi
Puthen paattum ente
Naavil thannathaal
Click a stanza to preview here.