ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
Chorus
എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ
എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി
നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂര്ണമാകാൻ
Njaan enne nin kaiyil nalkidunnu
Sampoornnamaayi enne maattename
En prarthana onnu kelkkename
Nin hitham ennil poornnamaakaan
Enne samarppikkunnu
Nin kaiyil njaan poornnamaayi
Enne nirakkename
Enne nithyavum nadaththename
Enne kazhukaname nin rakthathaal
Shuddhikarikkaname nin vachanathaal
Neethikarikkaname nin neethiyaal
Saukhya maakkenne poornnamaayi
Nin snehathaal enne nirakkename
Parishuddhaathmaavinaal nayikkename
Nin aalochanayaal nadaththename
Nin hitham ennil poornnamaakaan
Click a stanza to preview here.