ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം
തായ് മറന്നാലും താതൻ മറന്നാലും
മാറാത്ത സ്നേഹമാണെന്റെ ദൈവം
പിരിയാത്ത മിത്രമെൻ യേശു നാഥൻ
ഇരുണ്ടതാമീരടി പാതയിലൂടെ ഞാൻ
ഇടറി വീഴാതേ പോയീടുവാൻ
കണ്ണുനീർ താഴ്‌വര കഴിവോളമെന്നേ
തോളിലെടുക്കുന്ന കാരുണ്യമേ
മറക്കുവാനാകുമോ ഈ സ്നേഹം
മറക്കുവാനാകുമോ ഈ കരുതൽ
വാനവും ഭൂമിയും മാറിയെന്നാലും
തൻ സ്നേഹമത് മാറുകില്ലാ
തൻ വചനമിന്നും ശാശ്വതമേ
വിചനമാമീ മരു യാത്രയിൽ എന്നെ
തനിയെ വിടാത്തയെൻ യേശു നാഥാ
ലോകാന്ത്യത്തോളവും കൂടെയുണ്ടെന്ന്
വാഗ്ദത്തം നൽകിയ നല്ലിടയാ
Okkaththaduththenne thalolichootiya
Pettammayekkal snetham
ThalliththaloDi pootti valarththiya
AppanekkalennoDereyishtam
Thaay marannaalum thaathan marannaalum
Maaratha snethamanu ente Daivam
Piriyatha mithrame en Yesu Naathan
Irundhatha meeradi paathayiloode njan
Idari veezhaathe poyiduvan
Kannuneer thaazhvvara kazhivolam enne
Tholiledukkunna kaarunyame
Marakkuvaanakumo ee snetham
Marakkuvaanakumo ee karuthal
Vaanavum bhoomiyum maariyennalum
Than snethamathu maarukilla
Than vachanaminnu shashwathame
Vichanamaamee maru yaathrayil enne
Thaniye vidaathaye en Yesu Naatha
Lokaanthyaththolavum koodeyundennu
Vaagdhatham nalkiya nallidaya
Click a stanza to preview here.