ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ നെഞ്ച് തകർന്നു കരയുമ്പോഴെന്നെ നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു ത്യാഗം സഹിച്ചേറെ നന്മ ചെയ്തു കണ്ടില്ലാരുമെൻ നന്മകളൊന്നും അന്യയായി എന്നെ തള്ളിയല്ലോ ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ