പാടും ഞാൻ പരമേശനു സതതം എന്‍റെ
പാപമെല്ലാം പോക്കിയതാൽ
അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെതിർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്‍റെ വാർത്തയെനിക്കേകിയതാൽ
പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൽ ആവിയാലെ
ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ
കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്‍റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ
Paadum njan Parameshanu sathatham ente
Paapamellaam pokkiyathaal
Athrayumallaashirvaadam okkeyum labhichiduvaan
Aarthi poondu kaathirunna kaalamathinkal
Aarthiyethirthavane njan aarthughoshicheeduvan en
Aarthiyarinjavan thante vaarthayenikkeekiyathaal
Paanam cheyvaan kashtathayin paanapaathram avan koode
Snaanamelpaan kripa nalki preethiyaayavan
Marichu njan kallarayil adakkappettavan koode
Mahathvamaay jeevicheedaan mahimayil aaviyale
Aarkkum eekaan saadhyamallaathma shakthi labhyamaakaan
Paarthivan mun aarthiyode kaathirunnu njan
Paarthavanen durithangal orthavanen praarthanakal
Theerthavanen durithangal vaagdathathin aaviyale
Kaathirikkunnavane njan kandiduvaan ente
Kankal kothichidunnathikamaay kuthukamode
Kaalamere chellum mumpe kaahalanadam kelkkuvaan
Kaathukalum kothikkunnu kaarunyavaaridhe devaa
Click a stanza to preview here.