പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
സംഹാരകൻ കടന്നുപോയ്
ജയത്തിൻ ഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമേ
ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ
ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ
അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ
കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്
ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്
Paathaalame maraname ninnude jayamevide
Kunjattin ninam kottathan bhaktarkku
Samhaarakkan kadannupoyi
Jayathin ghosham ullasaghosham
Bhaktarin koodarattil ennum puthukgeetham
Mahathwarajanay sennayin veeranay
Abhayam thanavarkkenume
Bheekaramam chenkadalam Misrayim sainyanirayum
Bheeshaniyay mumpum pimpum bheetippeduthidumbol
Shaktaraya rajakaleam Seehonum Ogum vannal
Shanka venda bheeti venda Shaktan nin nayakan than
Agni ninne dahippikkilla nadi ninmel kaviukilla
Agniyathil naalamen than aazhimel nadakondon than
Koorirul paathayil nee nadandhal velichamayan ninakku
Kootinuvarum than kolum vadium koodennum aashwasamay
Bhoomiyum paniyum alnjupokum nilanilkum than vachanam
Maranam maarum nam vaazhum jeevanil thankoode yugayugamaayi