പാവന സ്നേഹത്തിൻ ഉറവിടമേ
സ്വർഗ്ഗം വെടിഞ്ഞോനേ
പാപികളാം നരരെ രക്ഷിപ്പാൻ
ക്രൂശെടുത്തൂ നീ
സാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെ
എല്ലാം സഹിച്ചവനെ
നിൻ പിതാവിൻ ഇഷ്ടം ചെയ്‌വാൻ
സ്വയം സമർപ്പിച്ചു
1
സത്യത്തിൻ സാക്ഷിയായ്
ഭൂവിൽ ജനിച്ചെന്ന്
സാക്ഷ്യം പറഞ്ഞതാലെ
സത്യം എന്തെന്നറിയാത്ത
നാടുവാഴി യേശുവെ മർദ്ദിപ്പിച്ചു
ചാട്ടവാറിൽ മേനി കുരുങ്ങി
എനിക്കായി തൻ രക്തം
ചാലായി ഒഴുകി അടിപ്പിണരാൽ
ഏവർക്കും സൗഖ്യമേകാൻ
2
കണ്ണിൽ ദയയില്ല കണ്ടുനിന്നവർ
ആർത്തിരമ്പുമ്പോൾ
ദുഷ്ടരാം പാപികൾ യേശുവെ മർദ്ദിച്ചു
മുള്ളുകിരീടം ചാർത്തി
നിൻ തിരുമേനി എനിക്കായി യാഗമായി
തന്ന രക്ഷകനെ
സാക്ഷാൽ എൻ വേദന, രോഗങ്ങൾ,
പാപങ്ങൾ തൻ ചുമലേന്തി
3
ആടിനെപ്പോലെ നാം ചുറ്റി
അലഞ്ഞപ്പോൾ തേടി വന്നവൻ
അറുക്കപ്പെട്ട കുഞ്ഞാടായി
നമ്മെ വീണ്ടെടുക്കാൻ
കാട്ടൊലിവായ എന്നെ നല്ല ഒലിവാക്കുവാൻ
പുത്രനെ തന്നല്ലോ
ആയിരം ആയിരം നാവിനാൽ നിൻ
സ്നേഹം വർണ്ണിപ്പാൻ ആവതില്ലാ
4
ദിവ്യമായ സ്നേഹമേ, അനശ്വര
സ്നേഹമേ, ക്രൂശിൻ സ്നേഹമേ
എന്നെ നീ വീണ്ടതാൽ
നിൻ മകനാകയാൽ
നിൻ കൂടെ വാഴും ഞാനും
പാടുമേ ആ നാളിൽ
വീണ്ടെടുപ്പിൻ ഗാനം വിശുദ്ധരോടൊത്തു
കാഹളനാദത്തിൽ ഞാനും ഉയർത്തന്നു
സ്വർഗ്ഗഗേഹം പൂകിടും
Paavana snehathin uravidame
Swarggam vedinjoné
Paapikalaam narare rakshippaan
Kroosheduthoo nee
Saahasam cheyyaathe vanchana illaathe
Ellaam sahichavane nin Pithaavin
Ishtam cheyvaan swayam samarppichu
1
Sathyathin saakshiyaay
Bhoovil janichennu
Saakshyam paranjathaalé
Sathyam enthennariyatha
Naaduvaazhi Yeshuve mardhippichu
Chaattavaaril meni kurungi
Enikkaay than raktham
Chaalaay ozhuki adipinaraal
Eavarkkum soukhyamekaan
2
Kannil dhaya illa kandu ninnavar
Aarthirampumbol
Dushtaraam paapikal Yeshuve mardhichu
Mulkkireedam chaarthi
Nin thiru meni enikkaayi yaagamaay
Thanna rakshakane saakshaalen
Vedhana rogangal
Paapangal than chumalenthi
3
Aadineppole naam chutti
Alanjappol thedi vannavan
Arukkappetta kunjaadaayi
Namme veendeduppaan
Kaattolivaam enne nalla olivaakkuvaan
Puthrane thannallo
Aayiram aayiram naavinaal nin
Sneham varnippaan aavathillaa
4
Dhivyamaam snehame anashwara
Snehame krooshin snehame
Enne nee veendathaal nin
Makan aakayal nin koode vaazhum njaanum
Paadume aa naalil veendeduppin
Gaanam vishuddharodothu
Kaahalanaadhathil njaanum uyarthannu
Swargga geham pookidum