പാടും ഞാൻ യേശുവിനു
ജീവൻ പോവോളം നന്ദിയോടെ
പാടും ഞാൻ എന്നകതാരിൽ അനുദിനം
വാഴും ശ്രീയേശുവിനു
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതിക്കുമെന്നും
സ്വന്തജനമായ യൂദന്മരെ തള്ളി
യന്ധതയിൽ കിടന്നു
ബഹു സന്താപതോടുഴന്നീടും പുറജാതി
സന്തതിയെ വിണ്ടോനെ
കാട്ടൊലിവിൻ ശാഖ ആയിരുന്ന എന്നിൽ
നല്ല ഫലം നിറപ്പാൻ
അവൻ വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരു
വോടത് ചിന്തിച്ചെന്നും
കണ്മണി പോലെന്നെ ഭദ്രമായി നിത്യവും
കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തീടാമെന്നതും
ഓർത്തതിമോദമോടെ
കാന്തനീവനതി മോദമോടെ മേഘ
വാഹനത്തിൽ കയറി
തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു
ന്നള്ളുന്നതോർത്തു കൊണ്ടും
Paadum njan Yeshuvinu
jeevan povolam nandiyode
Paadum njan en manakaathaaril anudinam
vaazhum shree Yeshuvinu
oru kedum koodaathe enne paalikkum naathane
paadi sthuthikkum njaanum
Swanthajanamaaya Yoodanmare thalli
andhathayil kidannu
bahu santhaapathoduzhanneedum purajaathi
santhathiye veendone
Kaattolivin shaakha aayirunna ennil
nalla phalam nirappaan
avan vettiyinachenne nallolivin tharu
vode chinthichennum
Kanmani pole enne bhadramaayi nithyavum
kaaval cheytheedamennum
thante kannukondu enne nadatheedamennathum
orthathimodamode
Kaanthaneevanathi modamode megha
vaahanathil kayari
thante kaanthayodullasichaanandippaan ezhu
nnallunnathorthu kondum
Click a stanza to preview here.