പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നൽകിയവൻ
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങളഖിലവും നീക്കിടുന്നു
ഇടയനെപ്പോൽ നമ്മെ തേടിവന്നു
പാപക്കുഴിയിൽ നിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തിടുവാൻ
സ്വന്തരക്തം നമുക്കായ് ചൊരിഞ്ഞു
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനും നൽകിയവൻ
കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ,
നിലംപരിചായി നശിച്ചിടാതെ
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാമവൻ മുമ്പിലാദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷാകരൻ.
Paramapithaavinu sthuthi paadaam
Avanallo jeevane nalkiyavan
Paapangal aakave kshamichidunnu
Shokangal akhilavum neekkidunnu
Idayanepol namme thedivannu
Paapakkuzhiyil ninnettiyavan
Swanthamaakki namme theerthiduvaan
Swantharaktham namukkaayi chorinju
Ammayepol enne omanichu
Apakada velayil paalichavan
Aahaara paaneeyam ekiyavan
Nithyamaam jeevanum nalkiyavan
Koodukale koodekkoode ilakki
Parakkuvaanaayi namme sheelippichu
Chirakukal athinmel vahichu namme
Nilamparichaayi nashichidaathe
Sthothram cheyyaam hridhayamgamaayi
Kumbidaam avan mumpilaadaravaayi
Hallelujah paadaam modhamode
Avanallo nammade rakshaakaran
Click a stanza to preview here.