പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം അരുളുക രാവിലെയിന്നേഴകൾക്കു
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
മഗ്ദൽ മേരി അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈദിനത്തിൽ ഏഴയിതാ രാവിലെയെ തിരുമുമ്പിൽ വണങ്ങിടുന്നേ
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
Paramarajaa guruvare stuthikkunnu dinamthorum athiraavile
Tharika naathaa puthiyavaram aruluka raavileyinnerakalukku
Jeevan kodukkunnu puthiya manna ninte jeevan kodukkunnu puthiya manna
Ezhakalaam njangalkkekiduka
Athiraavile thirumukhathe nokkidunna janam shobhichidum
Thiruvaagdaththil aashrayichu paramapithaavine stuthichidunnu
Jeevan kodukkunnu puthiya manna ninte jeevan kodukkunnu puthiya manna
Ezhakalaam njangalkkekiduka
Magdal meri athiraavile koottarumaayange thedivannu
Eedinaththil ezhayithaa raaviley thirumumbil vanangidunne
Jeevan kodukkunnu puthiya manna ninte jeevan kodukkunnu puthiya manna
Ezhakalaam njangalkkekiduka
Neriyashabdam paramasuthaa athiraavile njangalkkarulename
Kurisheduthu guruvarante athiratta velakal cheyyeeduvaan
Jeevan kodukkunnu puthiya manna ninte jeevan kodukkunnu puthiya manna
Ezhakalaam njangalkkekiduka