പരപരമേശാ വരമരുളീശാ
നീയത്രെയെന്‍ രക്ഷ സ്ഥാനം
നിന്നെകാണും ജനങ്ങള്‍ക്ക്‌
പിന്നെ ദുഖം ഒന്നുമില്ല
നിന്‍റെ എല്ലാ നടത്തിപ്പും
എന്‍റെ ഭാഗ്യ നിറവല്ലോ
ആദിയിങ്കല്‍ കയ്പാകിലും
അന്ത്യമോ മധുരമത്രേ
കാര്‍മേഘത്തിനുള്ളിലും ഞാന്‍
മിന്നും സൂര്യ ശോഭ കാണും
സന്ധ്യയിങ്കല്‍ വിലാപവും
സന്തോഷമുഷസ്സിങ്കലും
നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീര്‍ തുടച്ചിടും
നിന്‍റെ മുഖ ശോഭ മൂലം
എന്‍റെ ദുഖം തീര്‍ന്നു പോകും
Paraparameshaa varamaruleeshaa
Neeyathreyen raksha sthaanam
Ninnekaanum janangalkku
Pinne dukhham onnumilla
Ninte ella nadathippum
Ente bhagya niravallo
Aadhiyinkal kaypaakilum
Anthyamo madhuramathre
Kaarmeghathinullilum njan
Minnum soorya shobha kaanum
Sandhyayinkal vilaapavum
Santhoshamushassinkalum
Ninnoodonnichulla vaasam
Ente kannir thudachidum
Ninte mukha shobha moolam
Ente dukhham theernnu pokum
Click a stanza to preview here.