പൊന്നൊളി വീശുമീ പൊന്നുഷസ്സിൽ
ഉണർന്നിതാ ദൈവമേ വാഴ്ത്തുന്നേ
മന്നിതിൽ കൂരിരുൾ നീങ്ങി പ്രഭാതത്തെ
കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നേ
നിൻ തിരുപാതയിലിന്നു നടന്നീടാൻ
നീ കൃപ ചെയ്ക എൻ ദൈവമേ
അന്നന്നു വേണ്ടതാം ആവശ്യങ്ങളെല്ലാം
തന്നെന്നെ പോറ്റേണേ ദൈവമേ
എന്നുടെ ക്രിയകൾ നിൻ നാമമേന്മയ്ക്കായ്
എന്നാളും തീരുമാറാകണേ
മന്നിതിൻ മോഹങ്ങളൊന്നിലുമെൻ മനം
മങ്ങി മയങ്ങാതെ കാക്കണേ
ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു
നന്നായി ജീവിപ്പാറാകണേ
നീ കൃപ തന്നെന്നെ ആശീർവദിക്കണം
ഇന്നന്ത്യത്തോളമെൻ ദൈവമേ
Ponnoli veeshumee ponnushassil
Unarnnithaa daivame vaazhthunne
Mannithil koorirul neengi prabhaathathe
Kaanmaan thunachonē vaazhthunne
Nin thirupaathayil innu nadannīdaan
Nee kripa cheyka en daivame
Annannu vendathaam aavashyangalellaam
Thannenney poottene daivame
Ennude kriyakal nin naamamenmaykkaay
Ennaalum theerumaaraakanē
Mannithin mohangal onnilum en manam
Mangi mayangaathe kaakkanē
Innalekkaalum njaan ninnodananju innu
Nannaayi jeevippaaraakanē
Nee kripa thannenney aasheervadhikkannam
Inn anthyatholam en dhaivame
Click a stanza to preview here.