രാജാധിരാജൻ മഹിമയോടെ
വാനമേഘത്തിൽ എഴുന്നെള്ളാറായ്
ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
വാസമൊരുക്കാൻ പോയ പ്രിയൻ താൻ
നിന്ദ കഷ്ടത പരിഹാസങ്ങൾ
ദുഷികളെല്ലാം തീരാൻ കാലമായ്
പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാൺമാൻ കാലമായ്
കാന്തനുമായി വാസം ചെയ്യുവാൻ
കാലം സമീപമായി പ്രീയരെ
ഒരുങ്ങിനിന്നോർ തന്നോടുകൂടെ
മണിയറയിൽ വാഴാൻ കാലമായ്
യുഗായുഗമായി പ്രീയൻകൂടെ നാം
വാഴും സുദിനം ആസന്നമായി
കാഹളധ്വനി കേൾക്കും മാത്രയിൽ
മറുരൂപമായ് പറന്നിടാറായ്
Rajadhirajan mahimayode
Vaanameghathil ezhunnellaaraay
Klesham theernnu naam nithyam vasippaan
Vaasam orukkann poya priyan thaan
Nindha kashtatha parihaasanghal
Dushikalellaam theeraan kaalamay
Praanapriyante ponnumukhathe
Thejassode naam kaanmaan kaalamay
Kaanthanumaayi vaasam cheyyuvaan
Kaalam sameepamayi preeyare
Orungininnor thannodukoode
Maniyarayil vaazhaan kaalamay
Yugaayugamaayi preeyankoode naam
Vaazhum sudhinam aasannamaayi
Kaahaldhwani kelkum maathrayil
Maruroopamaayi parannidaraay
Click a stanza to preview here.