സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-
കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും;-
കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരേയുണ്ട്നാഥനെന്നും വല്ലഭനായ്;-
വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-
Saadhuvenne kaividathe Nathanennum nadathidunnu
Anthyaththozham chirakadiyil avan kaathidum dharayil
Apaththilum rogatthilum avan aane enikkabhayam
Kannuneerin thaazhvaryil karayunna velakalil
Kaividille en Karthtane ninte kannuneerellam thudaikkum
Kodungkaattum thiramaalayum padakil vannanjadikkum
Neram ente chareyund Nathanennum vallabhanaay
Vinnilenre veedorukki vegam vannidum priyanay
Velacheythe nalkal theernuveettil chellum njan oduvil
Click a stanza to preview here.