സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Sarvashakthanam Yeshuvente koode
Oru naalum njan bhayappedukilla
Neethi sooryanaay nee varumpol
Koorirul thaazhvara thaandidume
Paadangal idarathe nadathunnavan
Vachanathin deepamaay koodeyundu
Snehathin saakshyamaay jwalichiduvan
Calvary krooshumaay vilangidunnu
Rogam prayaasanghal neridumpol
Chaare vannavanente koode irikkum
Uttar ornaay akannidumpol
Kaividathavan enne cherthukollum
Click a stanza to preview here.