സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ
1 മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും
2 ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്
3 സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും
നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ
ഭാരവും പാപവും വിട്ടു ഞാനോടുമാ
ന്നേരവും യേശുവെ നോക്കിടും
4 എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ
5 ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും
Siyon sanchari njan
Yeshuvil chaari njan
Pokunnu kurishinte paathayil
1.
Moksha yaathrayaanithu njan nadappathu
Kaazhchayaalalla vishvaasathaaleyaam
Veezhchakal thaazhchakal vannidum velayil
Rakshakan kaikalil thaangidum
2.
Lokamethum yogyam allennikkathaal
Shokamilla bhaagyam undu Kristhuvil
Naadhanu mulmudi nalkiya lokame
Nee tharum perenikkenthinaay
3.
Saakshikal samooham ente chuttillum
Nilkkunnaayirangal aakayale njan
Bhaaravum paapavum vittu njaanodumaa
Neravum Yeshuve nokkidum
4.
Enne nedunna santhosham orthathaal
Nindakal sahichu maricha Naadhane
Dhyaanichum maanichum sevichum pokayil
Ksheenamenthennarikilla njan
5.
Baalashiksha nalkumennappanenki-lum
Chelezhum than sneham kuranju poyidaa
Nanmayé than karam nalkumenn-Eeshanil
Enmanam vishramam nedidum
Click a stanza to preview here.