ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്‍റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
യോർദ്ധാന്‍റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്
ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം
Shaalemin naadhan nalkum shaalom
Haagaarin daivam ninte meethe
Bhujabalam aayi maruvilayaayi
Mulpadarppil ketta swaramaayi
Poyeedaam daivajanam onnaayi
Arppikkaam aathma dehathe
Chenkadal theeram kadannu
Kanaaanil vaasam aakkidaam
Maaraaye marannu paadaam
Mannaayin bhaagyam nedidaam
Yordhaante theeram kavinjaalum
Shathruvin sainyam valanjaalum
Viduthal undu prathyaasha undu
Anpin karam thanalaayundu
Bhoomiyonnaake maariyalum
Parvvathangal kulungi veenaalum
Shaashwatha balam thiruvachanam
Koorirulil paathaykku vettam
Click a stanza to preview here.