ശാലോമിയേ! വരികെൻ പ്രിയേ!
ചേലേറും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞാലിപ്പിക്കുന്നെൻ ചുണ്ടുകളെ, മമ
താതനഹോ തനിക്കുള്ളവരെ
ലോകങ്ങളിൽ നിന്നു പിരിച്ചിടുന്നു;
ആകയാൽ തന്നുടെ വചനമനുസരിച്ച്
അവരിൽ നിന്നു വേഗമകന്നു നീ.
ദേവകളോടുള്ള സഖ്യമിച്ഛിച്ചാനോക്കി
വിട്ടു തൻ സ്നേഹിതരെ;
ദ്യോവിലേക്കായവൻ പോകുന്നതിനുമുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു.
നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ,
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതില്ല;
ആയാലും ദിവ്യസമ്പത്തവർക്കുണ്ടതാൽ.
മാതാ, പിതാ, നിലം, ബന്ധുജനം,
സോദരീ, സോദരർ, ഭാര്യ, മക്കൾ,
ആടുകൾ, മാടുകളാദിയായ സ്വത്തോടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ.
മാളികവീടുകൾ, ഗോപുരങ്ങൾ,
മേളമെഴുന്ന ദേവാലയങ്ങൾ,
കോളേജുകളോടു യൂണിവേഴ്സിറ്റിയും
ഏതുമേ നോക്കാതെ പോരികെൻ നായികേ!
ബാങ്കുകൾ, ചിട്ടികൾ, കമ്പനികൾ,
തിങ്കുചെയ്യും കളി, കോടതികൾ,
ജിംനേഷ്യവും, നാടകശാലകളും —
എന്നിവയോർത്തു നീ താമസിച്ചീടല്ലേ!
വേഷവിശേഷങ്ങൾ, ആഭരണം,
ജാതികൾക്കൊത്ത ദുരാചരണം;
ദൂരീകരിക്ക നീ, സോദരപൂരണം
സാധിച്ചിടും കപടാത്മിക ധാരണ.
കണ്ണുകളുടെ മോഹം, ജഡത്തിന്റെ മോഹം,
ജീവിതത്തിന്റെ പ്രതാപമിവ;
ഒന്നും പിതാവിൽ നിന്നല്ലിതു —
ലോകത്തിൽ നിന്നുതന്നെയിവയെല്ലാം.
വാമേ! ലെബാനോനെ വിട്ടുടനെ
ക്ഷേമമായ് പോരിക നാട്ടിലേക്ക്;
പ്രേമമുള്ളോരമാനാമുകളും, ശേനീർ,
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ.
ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ,
സിംഹഗുഹകളും പുള്ളിപ്പുലികളുടെ
പർവ്വതവും വിട്ടു പോരിക നീ, ശുഭേ!
ദിവ്യമായുള്ള മണവറയെ ദൈവം
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ.
കെട്ടിയടച്ചുള്ള തോട്ടമേ എൻ
മുദ്രയിട്ടുള്ള ജലാശയമേ,
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ.
Shaalomiye! variken priye!
Chelerum swarloka sundariye!
Maalozhikkum ninte prema rasam vazhi
Njaalippikkunnen chundukale, mama
Thaathanaho thanikkullavare
Lokangalil ninnu pirichidunnu;
Aakaayaal thannude vachanamanusarichu
Avaril ninnu vegamakannu nee
Devakalodulla sakhyam ichichaan nokki
Vittu than snehithare;
Dyovilekkaayavan pokunnathin mumpu
Daivapoomaan enne saakshyam labhichithu
Noha muthalaaya saathvikanaare eka-maayi
Ninnu poruthathinaal,
Lokam avarkkingu yogyamaayi vannathilla;
Aayalum divya sampath avarkk undathaal
Maathaa, pithaa, nilam, bandhu janam,
Sodari, sodarar, bhaarya, makkal,
Aadukal, maadukalaadiyaam swaththodu
Jeevanum kaivedinju aadal koodaathe nee
Maalika veedukal, gopurangal,
Melamezhunna devaalayangal,
College-ukalodu university-yum
Ethume nokkaathe poriken naayike!
Bankukal, chittikal, companykal,
Thinku cheyyum kali, kodathikal,
Gymnasium-um, naadaka shaalakalum —
Ennivayorthu nee thaamasicheedalle!
Vesha viseshangal, aabharanam,
Jaathikal kkotha duraacharanam;
Doorikarikkuka nee, sodara pooranam
Saadhichidum kapadaathmika dhaaranam
Kannukalude moham, jadathinte moham,
Jeevithathinte prathaapam iva;
Onnum pithaavil ninnalla ithu —
Lokathil ninnuthanne ivayellaam
Vaame! Lebaanone vittudane
Kshemamaayi porika naattilekku;
Premamullora maanaamukalum, Sheneer,
Hermmon mudikalum vittutharika nee
Lokaveyil aari theernnidumbol
Moorin mala mel njaan vishramippaan,
Simha guhakalum pullippulikalude
Parvathavum vittu porika nee, shubhe!
Divyamaayulla manavaraye Daivam
Namukkaayi orukkumaye!
Dyovil labhikkum ee vaasasthalaththu
Naam mevum anavadhi modhamodennume
Kettiyadachulla thottame en
Mudrayittulla jalaashayame,
Vattidaathulla nin prema vellangalil
Muttum layichu ramippen sadhaapi njaan
Click a stanza to preview here.