ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്ബനാമം
എല്ലാ നാമത്തിലും മേലായ നാമം
ഭക്തര്‍ ജനം വാഴ്ത്തും നാമം
എല്ലാമുഴങ്കാലും മടങ്ങിടും തന്‍ തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം
എണ്ണമില്ലാ പാപം എന്നില്‍നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്ത് എന്നേക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യനാമം
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കുമെല്ലാം
വിടുതലും നല്‍കും നാമം
പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തില്‍ മാതൃകയെ കാട്ടിതന്ന
പാവനമാം പുണ്യനാമം
SreeYeshu naamam athishayanamam
Ezha yenikkimbanamam
Ella namaththilum melaya naamam
Bhakthar janam vaazhtum naamam
Ella muzhan kalum madangidum than thirumumbil
Vallabhathvam ulla naamam
Ennamilla paapam ennilninnu neekkaan
Ennil kaninja naamam
Anyanenna melezhuthu ennekkumayi maaychu thanna
Unnathante vandyanaamam
Bhoothabadhitharkkum nanavyadhikkarkkum
Mochanam kodukkum naamam
Kurudarkkum mudantharkkum kushtharogikalkkumellam
Viduthalum nalkum naamam
Paapaparihaarum paathakarkku nalkaan
Paridathil vanna naamam
Paapamatta jeevithathil maathrikaye kaattithanna
Paavanamaam punyanaamam