സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ
പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം
ചൊരിയേണമേ ചൊരിയേണമേ
മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ കൃപയേകിടൂ
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ
മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ പോകരുതേ
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
Snehaswaroopaa thava darshanam ee daasaril ekidoo
Parimalamiyalaan jeevitha malarin anugrahavarsham
Choriyename choriyename
Malinamaaya ee mankudamanghe thirupaada sannidhiyil
Archana cheythidum daasaril naathaa krupayekidoo krupayekidoo
Hrithin maalinyam neekkidu nee
Marubhoomiyaam ee maanasam thannil nin geham theerthiduka
Niranjidukennil en priya naathaa pokaruthe pokaruthe
Ninnil njaanennum layichidatte
Ninnil njaanennum layichidatte
Click a stanza to preview here.