സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ്
നീ വരുമ്പോള്‍ ജീവിതം ധന്യമായ്
ശൂന്യത ബോധവുമതിന്‍റെ ശോകമാം ഭാവവുമണിഞ്ഞു
തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍
മരുഭൂവില്‍ ജലം തേടും പഥികനാമെന്‍റെ വീഥിയില്‍
നീ വരുമ്പോള്‍ ജീവിതം ധന്യമായ്
പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും
കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍
എരിതീയില്‍ കുളിര്‍ തേടും അനാഥനാമെന്‍റെ മനസ്സേ
നീ വരുമ്പോള്‍ ജീവിതം ധന്യമായ്
Snehanathaa Yeshuve ninne swagatam cheyyu njanitaa
Hridayathin kovilil prabha thookum deepamaay
Nee varumpol jeevitham dhanyamaay
Shoonyatha bodhavumathinte shokamaam bhavavumaninju
Thalarnneedumbol thakarneedumbol bheethiyeridumbol
Marubhoovil jalam thedum pathikanamente veethiyil
Nee varumpol jeevitham dhanyamaay
Paapamaam koorirul niranjum kleshamaam krooshukal chumannum
Kuzhanjidumbol veenidumbol aadhiyeridumbol
Eritheeyil kulir thedum anaathanamente manasse
Nee varumpol jeevitham dhanyamaay
Click a stanza to preview here.