ശ്രീയേശു നാമം അതിശയ നാമം
ഏഴയെനിക്കിമ്പ നാമം
എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം
എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍
എന്നിൽ കനിഞ്ഞ നാമം
അന്യന്‍ എന്ന മേലേഴുത്ത് എന്നേക്കുമായി മായ്ച്ചുതന്ന
ഉന്നതന്‍റെ വന്ദ്യ നാമം
ഭൂതബാധിതര്‍ക്കും നാനാ വ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം
പാപപരിഹാരാര്‍ത്ഥം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യനാമം
Shri Yeshu naamam athishaya naamam
Ezha yenikkimp naamam
Ella naamaththilum melaya naamam
Bhaktajanam vaazhthum naamam
Ella muzhankaalum madangum than thirumumbil
Vallabathwam ulla naamam
Ennamilla paapam ennil ninnum neekkaan
Ennil kaninja naamam
Anyan enna melertthu ennekumaayi maaychuthanna
Unnathanre vandhya naamam
Bhootabadhitharkum naanaa vyaadhikkarkum
Mochanam kodukkum naamam
Kurudarum mudandharum kushtarogikalum ellam
Viduthal nalkum naamam
Paapapariharaartham paathakarkku nalkaan
Paridatthil vannu naamam
Paapamatta jeevithathinte maathrukaye kaattithanna
Paavanamaam punyanamam
Click a stanza to preview here.