സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ
നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍
എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ
കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍
വാത്സല്യമേകുന്ന നിന്‍ മൊഴികള്‍
എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍
കാരുണ്യവാരിധേ കനിയേണമേ
സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും
ആശ്വാസമേകുന്ന സാന്നിദ്ധ്യവും
എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍
സ്നേഹനാഥാ മനസ്സലിയണമേ
ക്രൂശില്‍ സഹിച്ച നിന്‍ യാതനയും
എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും
എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍
സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍
Stothramodinnitha ananjnidunnu
Nin krupa daanangal pakarnneedan
Nandiyallathonnum nalkeeduvaan
En jeevithathil illa Yeshunatha
Kaarunyam thookunna nin kannukal
Vaatsalyamekunna nin mozhikal
En jeevithathil shanthi ekeeduvaan
Kaarunyavaaridhe kaniyenam
Sneham niranja nin sameepyavum
Aashwasamekunna sannidhyavum
En jeevithathil punyam aayiduvaan
Snehanatha manassaliyena
Krooshil sahicha nin yaathanayum
En perkkay ettatham vedanayum
En pranapriya nandhiyodorkumpol
Stothramallathenth nalkiduvaan njan
Click a stanza to preview here.