സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചീടുവിന്‍
യേശുരാജാധി രാജാവിനെ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ആ ആനന്ദമേ പരമാനന്ദമേ
ഇത് സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടികര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
അവന്‍ വരും നാളില്‍ എന്‍റെ കരം പിടിച്ച്
തന്‍റെ മാര്‍വ്വോടണച്ചീടുമേ
ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്‌
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍
എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
തന്‍ ജീവനെ നല്‍കിയവന്‍
വീണ്ടും വന്നീടുമെ മേഘ വാഹനത്തില്‍
കോടാകോടിതന്‍ ദൂതരുമായ്‌
കണ്‍കള്‍ കൊതിച്ചീടുന്നേ ഉള്ളം തുടിച്ചീടുന്നേ
നാഥാ നിന്നുടെ വരവിനായി
പാരില്‍ കഷ്ടതകള്‍ ഏറും ദിനംതോറുമേ
കാന്താ വേഗം നീ വന്നീടണേ
Sthuthippin sthuthippin ennum sthuthicheeduvin
Yesurajadhi rajavine
Ee paarthalathil srishti karthanavan
Ente ullathil vannathinal
Aa aanandame paramanandame
Ith swargheeya santhoshame
Ee paarthalathil srishtikarthanavan
Ente ullathil vannathinal
Avan varum naalil ente karam pidichu
Thante marvvodanachheedume
Aa samuhamathil annu karthanumay
Aarthu ghoshikkum santhoshathal
En papangale muttum kazhukiiduvann
Than jeevane nalkiyavan
Veedum vanneedume meghavaahanathil
Kodakodithan dhootharumay
Kankal kothicheedunne ullam thudicheedunne
Natha ninnude varavinaayi
Paaril kashtathakal erum dhinamthorume
Kaantha vegam nee vannidane
Click a stanza to preview here.