സുഖം അരുള്‍ക യേശു പരിപാലകനേ
രോഗ ദുരിതം അകറ്റി മോദം അരുളേണമേ-
തിരു ദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ-
പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ-
ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ-
ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ-
സര്‍വ്വ പുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ-
Sukham arulka Yeshu paripaalakane
Roga-dhuritham akatti modham arulename
Thiru dhaanam makkalkke Yehova parane
Arulename sukham balavum naayakane
Paapam dhaasar cheythathellaam nee kshamichu
Thaapam vegam neekki santhosham thaa parane
Shakthi kaarunyavum paaram ullavane
Mukthi santhosham balam sukham arulename
Chettum thaamasicheedalle kettarulan
Attam illaatha kripaakarane Karththane
Sarva punyavaalan Yeshuvin nimiththam
Japam inneram kettarulka Daivapithaa
Click a stanza to preview here.