തരണമേ പരമ ശരീരി ആപല്‍
കാലേ തുണ പരോപകാരി
നരകുല ദുരിതാപഹാരി സ്വര്‍ഗ്ഗ
പുരം യെറുശലേം അധികാരി ഉടന്‍
സുരനരഗണസേവാ പാത്രാ ദൈവ
ജനകനൊരുവനായ പുത്രാ
നരനൊരുപിണിയായ ഗാത്രാ യേശു
നായകാ അമേയാ പവിത്രാ ഉടന്‍
ആധാരം വേറെ എനിക്കാരും ഇല്ലേ
നീയനുകൂലന്‍ ആയാല്‍ പോരും
വേദാന്തസുഖം ഉടന്‍ ചേരും എന്‍റെ
വേദനയതുകൊണ്ടു തീരും ഉടന്‍
നിത്യം നിത്യവും എന്‍റെ മേലെ വരു
ന്നെത്രയോ തുന്‍പങ്ങള്‍ തിരപോലെ
അത്രയും നീക്കേണം കൃപയാലെ ദിവ്യന്‍
ഉത്തമശീലന്‍ ഇമ്മാനുവേലെ ഉടന്‍
Tharaname parama shareeri aapal
Kaale thuna paropakaari
Narakula durithaapahaari swargga
Puram Yerushalem adhikaari udan
Sura nara gana sevaa paathraa daiva
Janakan oruvan aaya puthraa
Naranoru piniyaaya gaathraa Yesu
Naayakaa ameyaa pavithraa udan
Aadhaaram vere enikkaarum ille
Neeyanukoolan aayaal porum
Vedaantha sukham udan cherum ente
Vedanayathukondu theerum udan
Nithyam nithyavum ente mele varu
Nnethrayo thunbangal thirapoale
Athrayum neekkenam krupayaale divyan
Uthama sheelan Immanuvele udan
Click a stanza to preview here.