താങ്ങും കരങ്ങൾ ഉണ്ട്
നിന്‍റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതുജീവൻ പകർന്നിടും
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദൂഷിക്കുന്നോ
നീ ഒറ്റപ്പെട്ടീടുന്നോ
കണ്ണുനീരോടെ വിളിച്ചാൽ
അരികിൽ അവൻ വരും
ഭാരമെല്ലാം ചുമന്നിടാൻ
കരുണയാൽ കൈ നീട്ടും
താങ്ങും കരങ്ങൾ ഉണ്ട്
നിന്‍റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതുജീവൻ പകർന്നിടും
കണ്ണുനീരിൻ താഴ്വരകൾ
അതി ഘോരമാം മേടുകളും
മരണത്തിൻ കൂരിരുളിൽ
ഭയം നിന്നെ മൂടുമ്പോൾ
പ്രകാശമായി യേശു
നിന്റെ മുൻപിൽ നടക്കും
വഴിയറിയാ രാത്രികളിൽ
വിശ്വാസദീപം കൊളുത്തും
താങ്ങും കരങ്ങൾ ഉണ്ട്
നിന്‍റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതുജീവൻ പകർന്നിടും
കാൽവറി മലമുകളിൽ
കൊടും കാരിരുമ്പാണികളിൽ
തിരുരക്തം ചൊരിഞ്ഞവൻ
നിന്നെ രക്ഷിച്ച നാഥൻ
കുരിശിൽ മരിച്ചവൻ
ഉയിർത്തെഴുന്നേറ്റവൻ
അവനിൽ നീ ആശ്രയിച്ചാൽ
ജീവൻ നിനക്ക് ഉറപ്പ്
താങ്ങും കരങ്ങൾ പിടിച്ചു
ഞാൻ നടക്കും ജീവിതം
യേശു മാത്രമാകുന്നു
എൻ ഏക ആശ്രയം
Thaangum karangal undu
Ninte hridhayam thakarumbol
Shaashwatha paara Yeshu
Puthu jeevan pakarnnidum
Bhaaram valiyatho nukam
Thaanguvaan kadinamo
Snehithar dhooshikkunno
Nee ottappettidunno
Kannuneerode vilichal
Arikil avan varum
Bhaaramellaam chumannidaan
Karunayal kai neettum
Thaangum karangal undu
Ninte hridhayam thakarumbol
Shaashwatha paara Yeshu
Puthu jeevan pakarnnidum
Kannuneerin thaazhvarakal
Athi ghoramaam medukalum
Maranathin koorirulil
Bhayam ninne moodumbol
Prakaashamaayi Yeshu
Ninte munpil nadakkum
Vazhiyariyaa raathrikalil
Vishwaasa dheepam koluthum
Thaangum karangal undu
Ninte hridhayam thakarumbol
Shaashwatha paara Yeshu
Puthu jeevan pakarnnidum
Kaalvari malamukalil
Kodum kaarirumbaanikalil
Thiru raktham chorinjavan
Ninne rakshicha Naadhan
Kurishil marichavan
Uyirthezhunnettavan
Avanil nee aashrayichaal
Jeevan ninakku urappu
Thaangum karangal pidichu
Njaan nadakkum jeevitham
Yeshu maathramaakunnu
En eka aashrayam
Click a stanza to preview here.