ഉണർവരുൾക ഇന്നേരം ദേവാ
ആത്മ തേജസ്സിനാലേ മേവാൻ
ഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽ
താവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുക
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാ
ഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻ
ദയ തോന്നണമേ സ്വർഗ്ഗതാതാ
ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേ
നാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേ
നിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻ
കൃപയേകണമേ സ്വർഗ്ഗതാതാ
ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ്
ദൈവവിശ്വസമോ കേവലം പേരിനു മാത്രമെ
വന്നാലും നിന്നാലയെ തന്നാലും ജീവാവിയെ
തിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ
കാഹളനാദവും കേൾക്കുവാൻ ആസന്നകാലമായ്
വാനിൽനീവേഗത്തിൽശോഭിക്കും ആത്മമണാളനായ്
നിൻ വരവിൻ ലക്ഷ്യങ്ങൾ എങ്ങുമേ കാണുന്നിതാ
ഒരുക്കീടേണമേ സ്വർഗ്ഗതാതാ
Unarvarulka inneram deva
Aathma thejassinaale mevaan
Eeyugaanthyavelayil vaanil ninnu njangale
Thaavaka thoomukhathin darshanam daasaril nalkuka
Doothavrundam saadaram vaazhthidum aashishadhaayaka
Halleluya paaduvaan allal paade maaruvaan
Daya thonnaname swargathaatha
Aandukal aakavve theernnidum aayathin munname
Naatha nin kaikalin velaye jeevippikkeaname
Ninnaathmaavil aakuvan nithyaanandam neduvaan
Kripayekaname swargathaatha
Aadima snehavum jeevanum thyaagavum maanjupoyi
Daivavishwasamo kevalam perinu maathrame
Vannaalum ninnaalaye thannaalum jeevaavaye
Thiru vaagdhathampol swargathaatha
Kaahalanadavum kelkkuvaan aasannakaalamay
Vaanil neevegatthil shobhikkum aathmamanalaaya
Nin varavin lakshyangal engume kaanunnithaa
Orukkeedename swargathaatha
Click a stanza to preview here.