ഉണർവിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരു സവിധെ
നാഥാ നിന്റെ വൻകൃപകൾ
ഞങ്ങൾക്കരുളു അനുഗ്രഹിക്കൂ
ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആശിഷമാരി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
തിരു വചനം ഘോഷിക്കുവാൻ
തിരു നന്മകൾ സാക്ഷിക്കുവാൻ
ഉണർവിൻ ശക്തി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
തിരു നാമം പാടീടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
Unarvin varam labhippaan
Njangal varunnu thiru savidhe
Naathaa ninte vankrupakal
Njangalkkarulu anugrahikku
Desamellaam unarnniduvaan
Yeshuvine uyarthiduvaan
Aashishamaari ayakkename
Ee shishyar aam nin daasarinmel
Thiru vachanam ghoshikkuvaan
Thiru nanmakal saakshikkuvaan
Unarvin shakthi ayakkename
Ee shishyar aam nin daasarinmel
Thiru naamam paadeeduvaan
Thiruvachanam dhyaanikkuaan
Shaashwatha shaanthi ayakkename
Ee shishyar aam nin daasarinmel
Click a stanza to preview here.