ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ
അഭിഷേകത്താല്‍ നാം നിറഞ്ഞിടുക
തിരുഹിതം നമ്മില്‍ നിറവേറുവാന്‍
സമര്‍പ്പിച്ചിടാം നമ്മെ തിരുസവിധേ
അഗ്നിയസ്ത്രം നേരേ വന്നടുത്തിടുമ്പോള്‍
കാവലായ് ദൂതര്‍ വന്നീടും മുന്നില്‍
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോള്‍
നാഥന്‍ ഉള്ളം കയ്യില്‍ കോരിയെടുക്കും
സിംഹക്കൂട്ടിന്നുള്ളില്‍ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേല്‍ക്കാതെ
അഗ്നിജ്വാലയ്ക്കുള്ളില്‍ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും
Uyarathile shakthi pakarnnidatte
Abhishekaththaal naam niranjiduka
Thiruhitham nammil niraveruvaan
Samarppichidaam namme thirusavidhe
Agniyasthram nere vannaduthidumbol
Kaavalaayi dhoothar vanneedum munnil
Peruvellam meethe kavinjidumbol
Naathan ullam kayyil koriyedukkum
Simhakkoottinnullil thallappettalum
Kaathupaalechidum poralelkkaathe
Agnijwaalaykkullil veenupokilum
Jwaalayeshidaathe kaathurakshikkum
Click a stanza to preview here.